Skip to main content

സ്വാതന്ത്ര്യദിനാഘോഷം റിഹേഴ്‌സല്‍ പരേഡ് 9,10,13 തീയതികളില്‍

 

എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യദിന പരേഡിന്റെ റിഹേഴ്‌സല്‍ ഈ മാസം ഒമ്പത്, 10, 13 തീയതികളിലായി വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ നടക്കും. ആദ്യ രണ്ടു ദിവസങ്ങളില്‍ വൈകീട്ട് മൂന്ന് മണിക്കും ഡ്രസ് റിഹേഴ്‌സല്‍ പരേഡ് 13 ന് രാവിലെ 7.30 നുമാണ് നടത്തുക. പോലീസ്, സായുധസേന, റൂറല്‍, സിറ്റി പോലീസ് ലോക്കല്‍ പോലീസ്, വനിതാ പോലീസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, എക്സൈസ്, ഫോറസ്റ്റ്, എന്‍.സി.സി സീനിയര്‍ ബോയ്സ്, സീനിയര്‍ ഗേള്‍സ് എന്‍.സി.സി ജൂനിയര്‍ ബോയ്സ്, ടെക്നികല്‍ ഗേള്‍സ്, ജൂനിയര്‍ റെഡ് ക്രോസ്, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, എന്നിവയുടെ പ്ലാറ്റുണുകള്‍ കേന്ദ്രീയ വിദ്യാലയ, സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ബാന്റ് സംഘം എന്നിവ പരേഡില്‍ അണിനിരക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ദേശഭക്തി ഗാനവും കലാപരിപാടികളും അരങ്ങേറും. 
ഹരിതചട്ടം കര്‍ശനമായി പാലിച്ചാണ് ഇത്തവണ സ്വാതന്ത്ര്യദിനം ആഘോഷിക്കുക. രാവിലെ 8.30 ന് തൊഴിലും നൈപുണ്യവും എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ദേശീയപതാകയുയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. സ്വാതന്ത്ര്യ ദിന പരേഡില്‍ സ്വാതന്ത്ര്യ സമരസേനാനികളും പൊതുജനങ്ങളും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

 

date