Skip to main content

സൗജന്യ ചികിത്സ; ചികിത്സാരേഖ പരിശോധന 13 ന്

പൊതുവിഭാഗം, സബ്‌സിഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഗുരുതരരോഗം ബാധിച്ചവരുടെ റേഷന്‍ കാര്‍ഡില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സയ്ക്ക് അര്‍ഹനാണ് എന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) സാക്ഷ്യപ്പെടുത്തല്‍ ആവശ്യമാണ്. ജില്ലയില്‍ ഇത്തരം രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ റേഷന്‍ കാര്‍ഡില്‍ സാക്ഷ്യപ്പെടുത്തുന്നതിന് രൂപീകരിച്ച പരിശോധനാ സമിതി ഈ മാസം 13 ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍  രോഗികളുടെ രേഖകള്‍ പരിശോധിക്കും. ചികിത്സാരേഖകളുടെയും അനുബന്ധങ്ങളുടെയും പകര്‍പ്പ് സഹിതം അപേക്ഷ നാളെ( ആഗസ്റ്റ് 9) വൈകീട്ട് അഞ്ച് മണിക്കകം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 0495-2370494.
 

date