Skip to main content

സംഘചിത്ര-ശില്‍പപ്രദര്‍ശനം

    കേരള ലളിത കലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ഒരു തവള ഒരു മുതല ഒരു ഞൗഞ്ഞി' സംഘചിത്ര-ശില്‍പപ്രദര്‍ശനം കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ 13ന് സമാപിക്കും. സുഗിന്‍ എസ്.എസ്, മിബിന്‍, സുനീഷ് എസ്.എസ്. എന്നീ കലാകാര•ാരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. കുന്നംകുളം സ്വദേശികളായ സുനീഷും സുഗിനും സഹോദരങ്ങളാണ്. കേരള ലളിതകലാ അക്കാദമിയുടെ 2017-ലെ സംസ്ഥാന പുരസ്‌കാര ജേതാവാണ് സുനീഷ്. സൈദ്ധാന്തിക ബാധ്യതകള്‍ മാത്രം ഏറ്റുവാങ്ങി കൊണ്ടിരിക്കുന്ന കലാലോകത്ത് ഒരു തവളയായും ഒരു മുതലയായും ഒരു ഞൗഞ്ഞിയായും നിലനില്ക്കാന്‍ കഴിയുമോ എന്ന ശ്രമം മാത്രമാണ് ഈ പ്രദര്‍ശനമെന്ന് മൂവരും അഭിപ്രായപ്പെടുന്നു. 50 ഓളം സൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്. 

 

date