Skip to main content
മലങ്കര ടൂറിസം പദ്ധതി പ്രവർത്തനം ആരംഭിക്കാൻ എം വി ഐവി ഐബി യിൽ ജില്ലാ കലക്ടർ ജീവൻ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പി ജെ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

മലങ്കര ടൂറിസം പദ്ധതി ഒക്ടോബർ രണ്ടിന്  പ്രവർത്തനം ആരംഭിക്കും            

 

  ജില്ലയുടെ വിനോദ സഞ്ചാര മേഖലയ്ക്ക് മറ്റൊരു നാഴികക്കല്ലായി മലങ്കര ടൂറിസം പദ്ധതി ഒക്ടോബർ രണ്ടിന് പ്രവർത്തനം ആരംഭിക്കാൻ ബന്ധപ്പെട്ട അധികൃതരുടെ യോഗം തീരുമാനിച്ചു. ജലസേചന വകുപ്പിന്റെയും ഡിറ്റി പി സി യുടെയും സംയുക്ത ആഭിമുഖ്യത്തിലുള്ള പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കാൻ ഇത് സംബന്ധിച്ച് ഇന്നലെ (8,8.18) എം വി ഐവി ഐബി യിൽ ജില്ലാ കലക്ടർ ജീവൻ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പി ജെ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.  മലങ്കര ടൂറിസം പദ്ധതിയുടെ ഭാഗമായ പാർക്കിന്റെ ഉദ്ഘാടനം ഒക്ടോബർ രണ്ടിന് നടത്തുന്നതിനും കുട്ടികളുടെ കളി ഉപകരണങ്ങൾ സംരക്ഷണ വേലി, ലൈറ്റിംഗ് അറേഞ്ച്‌മെൻറുകൾ എന്നിവ ഉടനെ പൂർത്തിയാക്കുന്നതിനും യോഗം നിർദ്ദേശം നൽകി.

 ഡി റ്റി പി സി നിർവാഹക സമിതി തീരുമാന പ്രകാരം മാനേജ്‌മെന്റ് കമ്മിറ്റിക്ക് 15 ലക്ഷം രൂപ നൽകും. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന എൻട്രൻസ് പ്ലാസ ആഗസ്റ്റ് 31 ന് മുമ്പ് നിർമ്മാണം പൂർത്തിയാക്കി ഡിറ്റി പി സിക്ക് കൈമാറുന്നതിനും യോഗം തീരുമാനിച്ചു. യോഗത്തിൽ മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ,   എം.വി.ഐ.പി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സിനോഷ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ കെ.എസ്, ഡി.റ്റി.പി.സി സെക്രട്ടറി ജയൻ പി വിജയൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സുമമോൾ ജയ്‌സൺ, ഷൈജ ജോമോൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പാർക്കിന്റെ നടത്തിപ്പിനായി തൊടുപുഴ എം എൽ എ ചെയർമാനും ജില്ലാ കലക്ടർ വൈസ് ചെയർമാനും എം വി ഐ പി എക്‌സി.എൻജിനീയർ കൺവീനുമായി ജനപ്രതിനിധികളടങ്ങിയ ജനറൽ കമ്മിറ്റിയും ജില്ലാ കലക്ടർ ചെയർമാനും എം വി ഐ പി എ എക്‌സി.എൻജിനീയർ കൺവീനറും ഡിറ്റി പി സി സെക്രട്ടറി അംഗവുമായ നിർവാഹക സമിതിയെയും തെരഞ്ഞെടുത്തു

date