Skip to main content

ജില്ലാതലകേരളോത്സവം 28 മുതല്‍

 

                ജില്ലാതല കേരളോത്സവം യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 28, 29, 30 തീയതികളില്‍ സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍ സെക്കണ്ടറി സ്‌കൂളിലും സെന്റ് മേരീസ് കോളേജിലുമായി നടത്തും.  2017 ഓഗസ്റ്റ് 1ന് 15 വയസ് തികഞ്ഞവരും 40 വയസ് കഴിയാത്തവരുമായ യുവജനങ്ങള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. 

ദേശീയ യുവജനോത്സവത്തിലുള്‍പ്പെട്ട (വായ്പ്പാട്ട്, മണിപ്പൂരി, കഥക്, ഒഡീസി, സിത്താര്‍, ഫ്‌ളൂട്ട്, വീണ, ഹാര്‍മോണിയം (ലൈറ്റ്), ഗിത്താര്‍) മത്സരങ്ങള്‍ക്ക് 2017 ജനുവരി 1ന് 15 വയസ് തികഞ്ഞവരും 30 വയസ് കവിയാത്തവരുമായവര്‍ക്ക് പങ്കെടുക്കാം.  ഈ ഇനങ്ങളില്‍ പ്രാഥമികതലത്തില്‍ മത്സരങ്ങള്‍ ഇല്ലാത്തതിനാല്‍ നവംബര്‍ 25ന് വൈകീട്ട് 5നകം എന്‍ട്രികള്‍ ജില്ലാ പഞ്ചായത്തില്‍ നല്‍കണം.  എന്‍ട്രികളോടൊപ്പം വയസ് തെളിയിക്കുന്നതിനുള്ള രേഖ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം.

date