Skip to main content

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ ജോലികള്‍ നിര്‍ത്തിവച്ചു  

 

പാലാ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 2018-2020 കാലയളവിലേക്കുളള സെലക്ട് ലിസ്റ്റുകള്‍ തയ്യാറാക്കുന്ന ജോലികള്‍ നടന്നു വരുന്നതിനാല്‍              ഡിസംബര്‍ 20 വരെ രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, പുതുക്കല്‍ മുതലായ സേവനങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. 2017 സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ പുതുക്കേണ്ടവര്‍ക്ക് 2018 ഫെബ്രുവരി 20 വരെയും 2017 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പുതുക്കേണ്ടവര്‍ക്ക് 2018 മാര്‍ച്ച് 31 വരെയും പുതുക്കി നല്‍കും. ജോലി ലഭിച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കേണ്ടവര്‍ക്ക് നിയമാനുസൃത സമയപരിധി അനുവദിക്കും. മേല്‍കാലയളവില്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ മുതലായ കാര്യങ്ങള്‍ ചെയ്ത് എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 60 ദിവസത്തിനുളളില്‍ ആവശ്യമായ രേഖകള്‍ സഹിതം വെരിഫിക്കേഷന് ഹാജരാകേണ്ടവര്‍ക്ക്  2018 ഫെബ്രുവരി 28 വരെ സമയപരിധി ലഭിക്കും.  

(കെ.ഐ.ഒ.പി.ആര്‍-1957/17)

date