Skip to main content

ഡ്രൈ റബ്ബര്‍ ലാറ്റെക്‌സ് പരിശീലന പരിപാടി  

 

കേരള സര്‍ക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന  ചങ്ങനാശ്ശേരി കോമണ്‍ ഫെസിലിറ്റി സെന്ററില്‍ നവംബര്‍ 28 മുതല്‍ 30 വരെ ഡ്രൈ റബ്ബര്‍ പ്രൊഡക്ട്‌സ് മാനുഫാക്ചറിംഗ് എന്ന വിഷയത്തിലും ഡിസംബര്‍ അഞ്ചു മുതല്‍ ഏഴു വരെ ലാറ്റെക്‌സില്‍ നിന്ന് ഉല്‍പ്പന്ന നിര്‍മ്മാണം എന്ന വിഷയത്തിലും പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പ്രവേശന ഫീസ് 483 രൂപ. ഡ്രൈ റബ്ബറില്‍ നിന്നും ലാറ്റെക്‌സില്‍ നിന്നും വിവിധ ഉല്‍പ്പന്ന നിര്‍മ്മാണത്തെക്കുറിച്ച് തിയറി/ പ്രായോഗിക പരിശീലനം എന്നിവ പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. താത്പര്യമുളളവര്‍ നവംബര്‍ 25നകം ഫോണിലോ ഇ-മെയിലിലോ ബന്ധപ്പെട്ട് ഫീസ് അടച്ച് പ്രവേശനം ഉറപ്പാക്കണം. ഫോണ്‍: 0481 2720311, 9447261731 - ഇമെയില്‍: രളരെരവൃ്യ@ഴാമശഹ.രീാ 

(കെ.ഐ.ഒ.പി.ആര്‍-1958/17)

date