Skip to main content

പരിസര ശുചീകരണത്തിന്റെ ആവശ്യകത; ബോധവത്കരണ ക്ലാസ് ഇന്ന് പള്ളിപ്പുറത്ത്

ആലപ്പുഴ: പ്രതിരോധമരുന്നുകളുടെയും പരിസരശുചീകരണത്തിന്റെയും ആവശ്യകതയെക്കുറിച്ച് ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന ബോധവത്കരണ ക്ലാസ് ഇന്ന് (നവംബർ 22) ചേന്നംപള്ളിപ്പുറം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. രാവിലെ 10.30ന് തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമല ശെൽവരാജ് ഉദ്ഘാടനം നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിൽജ സലീം ആധ്യക്ഷ്യം വഹിക്കും. ജില്ലാ പഞ്ചായത്തംഗം സിന്ധു വിനു, ബ്ലോക്ക് പഞ്ചായത്തംഗം പി.ഡി. സബീഷ്, ഗ്രാമപഞ്ചായത്തംഗം കെ.കെ. രമേശൻ, ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസർ അനൂപ്, ഐ.-പി.ആർ.ഡി. അസിസ്റ്റന്റ് എഡിറ്റർ എ. അരുൺ കുമാർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ കെ.ബി. ശ്രീകല  എന്നിവർ പങ്കെടുക്കും. 

മെഡിക്കൽ കോളജ് കമ്മ്യൂണിറ്റി മെഡിസിൻ അഡീഷണൽ പ്രഫസർ ഡോ. സൈറു ഫിലിപ്പ് ക്ലാസെടുക്കും. മെഡിക്കൽ കോളജ് വിദ്യാർഥികളും പങ്കെടുക്കും. മെഡിക്കൽ പരിശോധനയും നടക്കും. ആരോഗ്യവകുപ്പിന്റെയും പട്ടികവർഗ വികസന വകുപ്പിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
                                                                   
   (പി.എൻ.എ.2814/17)
 

date