Skip to main content

സംസ്ഥാനത്ത് ഒന്‍പത് പുതിയ പോലീസ് സ്റ്റേഷനുകള്‍ മുഖ്യമന്ത്രി  പിണറായി വിജയന്‍ ഇന്ന് ( ആഗസ്റ്റ് 13) ഉദ്ഘാടനം ചെയ്യും 

 

സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന ഒന്‍പത് പോലീസ് സ്റ്റേഷനുകളുടേയും മൂന്ന് പോലീസ് സ്റ്റേഷനുകള്‍ക്കുള്ള പുതിയ മന്ദിരങ്ങളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി       പിണറായി വിജയന്‍ ഇന്ന് ( ആഗസ്റ്റ് 13 ) നിര്‍വ്വഹിക്കും. തിരുവനന്തപുരം റൂറല്‍ ജില്ലയിലെ നഗരൂര്‍ പോലീസ് സ്റ്റേഷനിലാണ് മുഖ്യചടങ്ങ്. ബാക്കി പതിനൊന്ന് സ്ഥലങ്ങളിലെ               ഉദ്ഘാടനം മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. 

കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ കമ്പ്യൂട്ടര്‍വല്‍കൃത പോലീസ് സ്റ്റേഷനായ         നഗരൂര്‍ പോലീസ് സ്റ്റേഷനെ കൂടാതെ കൊല്ലം ജില്ലയിലെ അച്ചന്‍കോവില്‍, തൃശൂര്‍ ജില്ലയിലെ കയ്പമംഗലം, പാലക്കാട് ജില്ലയിലെ കൊപ്പം, വയനാട് ജില്ലയിലെ തൊണ്ടര്‍നാട് എന്നീ ലോക്കല്‍ പോലീസ് സ്റ്റേഷനുകളും തിരുവനന്തപുരം റൂറല്‍ ജില്ലയിലെ പൂവാര്‍, അഞ്ചുതെങ്ങ്, കോഴിക്കോട് ജില്ലയിലെ വടകര, ഏലത്തൂര്‍ എന്നീ തീരദേശ പോലീസ് സ്റ്റേഷനുകളും കണ്ണൂര്‍ ജില്ലയിലെ ന്യൂ മാഹി, പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം, ആലപ്പുഴ ജില്ലയിലെ കുറത്തിക്കാട് എന്നീ പോലീസ് സ്റ്റേഷന്‍ മന്ദിരങ്ങളുമാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.

ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സംസ്ഥാനത്ത് 471 ലോക്കല്‍ സ്റ്റേഷനുകളാണ് നിലവിലുണ്ടായിരുന്നത്  13 പുതിയ ലോക്കല്‍ പോലീസ് സ്റ്റേഷനുകള്‍   ആരംഭിക്കുമെന്ന്  സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതില്‍ പിണറായിയിലെ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യപ്പെട്ടുകഴിഞ്ഞു.  പുതുതായി അഞ്ചെണ്ണംകൂടി വരുന്നതോടെ സംസ്ഥാനത്തെ ലോക്കല്‍ പോലീസ് സ്റ്റേഷനുകളുടെ എണ്ണം 477 ആയി ഉയരും. സര്‍ക്കാര്‍ പ്രഖ്യാപിച്ച 13 സ്റ്റേഷനുകളില്‍ ബാക്കിയുള്ളവയുടെയും വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞു.  

തിരുവനന്തപുരം റൂറല്‍ ജില്ലയിലെ നഗരൂര്‍ പോലീസ് സ്റ്റേഷനില്‍ രാവിലെ 11 നു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ അഡ്വ.ബി.സത്യന്‍ എം എല്‍ എ, ഡോ. എ.സമ്പത്ത് എം പി, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ തുടങ്ങിയവര്‍ പങ്കെടുക്കും.

അച്ചന്‍കോവിലില്‍ വനം- വന്യജീവി വകുപ്പ് മന്ത്രി കെ രാജു, എം പി മാരായ                           എന്‍.കെ.പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, സോമപ്രസാദ്, എം എല്‍ എ  കെ.ബി.ഗണേഷ്   കുമാര്‍ എന്നിവരും കയ്പമംഗലത്ത് വ്യവസായ യുവജനക്ഷേമ കായിക വകുപ്പുമന്ത്രി എ.സി.മൊയ്തീന്‍, കയ്പമംഗലം എം എല്‍ എ ഇ.ടി.ടൈസണ്‍ മാസ്റ്റര്‍, ചാലക്കുടി എം പി ഇന്നസെന്റ്, ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫസര്‍ കെ.യു.അരുണന്‍, കൊടുങ്ങല്ലൂര്‍ എം എല്‍ എ വി.ആര്‍.സുനില്‍കുമാര്‍, നാട്ടിക എം എല്‍ എ ഗീതാഗോപി തുടങ്ങിയവരും പങ്കെടുക്കും.

കൊപ്പത്ത് പട്ടികജാതി-പട്ടിക വര്‍ഗ്ഗ-പിന്നാക്ക ക്ഷേമ-സാംസ്‌കാരിക പാര്‍ലമെന്ററി-നിയമകാര്യ വകുപ്പുമന്ത്രി എ കെ ബാലന്‍, പട്ടാമ്പി എം എല്‍ എ മുഹമ്മദ് മുഹ്‌സിന്‍, പാലക്കാട് എം പി എം.ബി.രാജേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.  

 തൊണ്ടര്‍നാട് തുറമുഖ-പുരാവസ്തു-മ്യൂസിയം വകുപ്പുമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, മാനന്തവാടി എം എല്‍ എ  ഒ.ആര്‍.കേളു, വയനാട് എം പി എം.ഐ.ഷാനവാസ് സുല്‍ത്താന്‍ ബത്തേരി എം എല്‍ എ ഐ.സി.ബാലകൃഷ്ണന്‍, കല്‍പറ്റ എം എല്‍ എ സി.കെ.ശശീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പൂവാര്‍ തീരദേശ സ്റ്റേഷന്‍ ഉദ്ഘാടനച്ചടങ്ങില്‍ കോവളം എംഎല്‍എ എം.വിന്‍സന്റ,് പാറശാല എംഎല്‍എ സി.കെ.ഹരീന്ദ്രന്‍, നെയ്യാറ്റിന്‍കര എം എല്‍ എ ആന്‍സലന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

അഞ്ചുതെങ്ങില്‍ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി,  ഡോ.എ.സമ്പത്ത് എം പി , അഡ്വ.വി.ജോയ് എം എല്‍ എ തുടങ്ങിയവര്‍ പങ്കെടുക്കും. 

 വടകര തീരദേശ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടന ചടങ്ങില്‍  എക്‌സൈസ്-തൊഴിലും              നൈപുണ്യവും വകുപ്പുമന്ത്രി ടി.പി.രാമകൃഷ്ണന്‍,  വടകര എം പി മുല്ലപ്പള്ളി രാമചന്ദ്രന്‍, വടകര എം എല്‍ എ സി.കെ.നാണു,  നാദാപുരം എം എല്‍ എ ഇ.കെ.വിജയന്‍, കുറ്റ്യാടി എം എല്‍ എ പാറയ്ക്കല്‍ അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുക്കും. 

കോഴിക്കോട് ഏലത്തൂരില്‍ ഗതാഗതവകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കോഴിക്കോട് എംപി എം.കെ.രാഘവന്‍, കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ.പ്രദീപ്കുമാര്‍ , കൊയിലാണ്ടി എംഎല്‍എ കെ.ദാസന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കണ്ണൂര്‍ ജില്ലയിലെ ന്യൂ മാഹി പോലീസ് സ്റ്റേഷന്‍ മന്ദിരത്തിന്റെ  ഉദ്ഘാടനചടങ്ങില്‍                      തലശ്ശേരി എംഎല്‍എ എ.എന്‍.ഷംസീര്‍, വടകര എം പി മുല്ലപ്പള്ളി രാമചന്ദ്രന്‍,  രാജ്യസഭ എംപി മാരായ കെ.കെ.രാഗേഷ്, റിച്ചാര്‍ഡ് ഹെ തുടങ്ങിയവര്‍ പങ്കെടുക്കും.

പാലക്കാട്  കുഴല്‍മന്ദം സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി എ.കെ.ബാലന്‍, ആലത്തൂര്‍ എം എല്‍ എ കെ.ഡി.പ്രസേനന്‍,  ആലത്തൂര്‍ എം പി പി.കെ.ബിജു, പാലക്കാട് എം എല്‍ എ ഷാഫി പറമ്പില്‍, നെന്മാറ എം എല്‍ എ കെ.ബാബു എന്നിവര്‍  പങ്കെടുക്കും.

ആലപ്പുഴ കുറത്തികാട് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ആര്‍.രാജേഷ് എംഎല്‍എ,          പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി ജി.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി,  എംഎല്‍എ യു.പ്രതിഭ  എന്നിവര്‍ പങ്കെടുക്കും. 

പി.എന്‍.എക്‌സ്.3553/18

date