Skip to main content

തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകള്‍: മാസ്റ്റര്‍ ട്രെയിനര്‍മാരുടെ  പരിശീലനം ഇന്നും നാളെയും (ആഗസ്റ്റ് 13, 14)

 

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകള്‍ രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുത്ത ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് ഇന്നും നാളെയുമായി (ആഗസ്റ്റ് 13, 14) തിരുവനന്തപുരം തൈക്കാട് സ്‌റ്റേറ്റ് ഹെല്‍ത്ത് റിസോഴ്‌സ് സെന്ററില്‍ പരിശീലനം നല്‍കും. ഇന്ന് (ആഗസ്റ്റ് 13) രാവിലെ 9.45ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണ പരിശീലനം ഉദ്ഘാടനം ചെയ്യും. 

പി.എന്‍.എക്‌സ്.3554/18

date