Skip to main content

സൗജന്യ നേത്രപരിശോധനാ ക്യാംപ്

    തയ്യല്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ ബോര്‍ഡില്‍ അംഗങ്ങളായ തയ്യല്‍ തൊഴിലാളികള്‍ക്ക് സൗജന്യ നേത്ര പരിശോധന ക്യാംപ് നടത്തുന്നു. ഓഗസ്റ്റ് 18ന് പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ക്യാംപ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 പേര്‍ക്ക് പരിശോധനക്കുള്ള അവസരം ലഭിക്കുമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

date