Post Category
മണക്കടവ് വിയറില്‍ 11 ദശലക്ഷം ഘനയടി ജലം ലഭിച്ചു : കരാര്‍ പ്രകാരം ലഭിക്കാനുള്ളത് 7139 ഘനയടി ജലം
മണക്കടവ് വിയറില്‍ 2017 ജൂലൈ ഒന്നു മുതല്‍ 2018 ഓഗസ്റ്റ് എട്ട് വരെ 111 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം 7139 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി ജലസംഭരണ നില ദശലക്ഷം ഘനയടിയില്‍ താഴെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ജല ലഭ്യതയുടെ ശതമാന കണക്ക്.
ലോവര്‍ നീരാര്‍ -119.30(106.23), തമിഴ്നാട് ഷോളയാര്‍ - 5532.77(352.83), കേരളാ ഷോളയാര്‍ -5420(206.60), പറമ്പിക്കുളം - 17755.68(220.87), തൂണക്കടവ് - 549.61(99.40), പെരുവാരിപ്പള്ളം - 610.53(99.27), തിരുമൂര്‍ത്തി - 1554.44(392.13), ആളിയാര്‍ - 3773.30(452.86).
date
- Log in to post comments