Skip to main content

ഓണം-ബക്രീദ് വിപണി: പച്ചക്കറി വിവരങ്ങള്‍ അറിയിക്കണം

    കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കണ്ണൂര്‍ ജില്ലയില്‍ 140 ഓണം-ബക്രീദ് വിപണികള്‍ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 20 മുതല്‍ 24 വരെയാണ് വിപണികള്‍ പ്രവര്‍ത്തിക്കുക. കൃഷി വകുപ്പിന്റെ 107 വിപണികളും, ഹോര്‍ട്ടികോര്‍പ്പിന്റെ 28 വിപണികളും, വി എഫ് പി സി കെയുടെ എട്ട് വിപണികളുമാണ് ഉണ്ടാകുക. ജില്ലയിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികള്‍, വിപണിയിലെ സംഭരണ വിലയേക്കാള്‍ 10 ശതമാനം അധികം നല്‍കിയാണ് സംഭരിക്കുന്നത്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ഇത്  30 ശതമാനം വിലക്കുറവില്‍ ലഭിക്കും. നല്ല പരിപാലന രീതിയില്‍ (ജി എ പി) ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ 20 ശതമാനം അധികം വില നല്‍കി സംഭരിച്ച് 10 ശതമാനം  വിലക്കുറവിലാണ് വില്‍ക്കുക. സംരഭണത്തിനായി കര്‍ഷകരുടെ കൈവശമുള്ള പച്ചക്കറിയുടെ വിവരങ്ങള്‍ അതാത് കൃഷിഭവനില്‍ ആഗസ്റ്റ് 14 ന് മുമ്പായി അറിയിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.            

date