Skip to main content

കൈത്തറി മേളയില്‍ എ ടി എം സൗകര്യം

പൊലീസ് മൈതാനിയില്‍ നടക്കുന്ന ഓണം കൈത്തറി മേളയില്‍ ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ജില്ലാ സഹകരണ ബാങ്കിന്റെ സോളാറില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ എ ടി എം കൗണ്ടര്‍ ആരംഭിച്ചു.  ഔപചാരിക ഉദ്ഘാടനം  കൈത്തറി പവലിയന് സമീപം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി അബ്ദുള്‍ വഹാബ് നിര്‍വഹിച്ചു.  ജില്ലാ ബാങ്ക് ഡി ജി എം ശശികുമാര്‍ അധ്യക്ഷത വഹിച്ചു.  പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കെ വി ജയരാജന്‍ സ്വാഗതവും ജൂനിയര്‍ കോ ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ എന്‍ കെ ഷൈജു നന്ദിയും പറഞ്ഞു.   കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ മൊബൈല്‍ എ ടി എം കൗണ്ടറില്‍ കാഷ് പിന്‍വലിക്കുന്നതിനും മറ്റ് ആധുനിക ബാങ്കിംഗ് ഇടപാടുകള്‍ക്കും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  മേള അവസാനിക്കുന്ന ആഗസ്റ്റ് 24 വരെ കൗണ്ടറിന്റെ സേവനം ലഭ്യമാണ്.

date