Skip to main content

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആയിരം കിലോ അരി  സംഭാവന ചെയ്ത് മന്ത്രി എ.കെ ബാലന്‍

 

ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി  പട്ടികജാതി-പട്ടിക വര്‍ഗ-നിയമ-സാംസ്കാരികവകുപ്പ് മന്ത്രി എ.കെ ബാലന്‍  ആയിരം കിലോ അരി നല്‍കി. സപ്ലൈകോ മുഖേന  വ്യക്തിപരമായ സംഭാവനയായാണ് മന്ത്രി അരി ലഭ്യമാക്കിയത്. കോട്ടമൈതാനത്തു ആരംഭിച്ച ജില്ലാതല ഓണം-ബക്രീദ് ഫെയര്‍ 2018 ന്‍റെ ഉദ്ഘാടനവേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.  ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തിലാവും ലഭിച്ച അരി ക്യാമ്പുകളില്‍ വിതരണം ചെയ്യുക. 

date