Skip to main content

വീടും രേഖകളും നഷ്ടപ്പെട്ടവര്‍ക്കായി ഇന്നും നാളെയും പ്രത്യേക അദാലത്ത് അര്‍ഹരായവര്‍ വിവരം നല്‍കണമെന്ന് ജില്ലാ കലക്ടര്‍

 

പാലക്കാട് ജില്ലയില്‍ കാല വര്‍ഷക്കെടുതിയില്‍ പൂര്‍ണ്ണമായും ഭാഗീകമായും വീട് തകര്‍ന്നവരും ഗ്യാസ് സിലിണ്ടര്‍, പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍, പട്ടയം, ഗൃഹോപകരണങ്ങള്‍, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവ നഷ്ടപ്പെട്ടവരും ഇന്നും നാളെയും (ആഗസ്റ്റ് 13, 14)  ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും നടത്തുന്ന അദാലത്തുകളില്‍ പങ്കെടുത്ത് വിവരങ്ങള്‍ അറിയിക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കായി 1000 രൂപയും വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കായുളള 2800 രൂപയും ബാങ്ക് അക്കൗണ്ട് വഴി കൈമാറുന്നതാണ്. 

date