Skip to main content

ക്വാറികള്‍ പ്രവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദ് ചെയ്യും; വിവരം അറിയിക്കണമെന്ന് ഡിഡിഎംഎ

ശക്തമായ കാലവര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ കരിങ്കല്‍, ചെങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിരുന്നതായും ഇത് അവഗണിച്ച് പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ ലൈസന്‍സ് മുന്നറിയിപ്പില്ലാതെ റദ്ദ് ചെയ്യുമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. നിര്‍ദ്ദേശം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ വിവരം അപ്പപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം പൊതുജനങ്ങള്‍ക്ക് 8547616034 എന്ന നമ്പറില്‍ വിളിച്ചറിയിക്കാമെന്ന് ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എന്‍ കെ അബ്രഹാം അറിയിച്ചു. കൊട്ടിയൂര്‍-ബോയ്‌സ് ടൗണ്‍ ചുരം റോഡിലൂടെ ഹെവി വാഹനങ്ങള്‍ പോകുന്നത് താല്‍ക്കാലികമായി നിരോധിച്ചതായും അദ്ദേഹം പറഞ്ഞു. 

date