Skip to main content

ഭൂമിയിലെ വിള്ളല്‍: വിദഗ്ധ പഠനം നടത്തും

    ഇരിട്ടി താലൂക്കിലെ അടക്കാത്തോട്, ശാന്തിഗിരി, കൈലാസപ്പടി മേഖലകളില്‍ ഭൂമിയിലും കെട്ടിടങ്ങളിലുമുണ്ടായ വിള്ളലുകള്‍ സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തുന്നതിന് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിന്റെ സഹായം തേടാന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇത് സോയില്‍ പൈപ്പിംഗ് പ്രതിഭാസമാവാന്‍ സാധ്യതയുണ്ടെന്ന പ്രാഥമിക പഠനം നടത്തിയ ജില്ലാ ജിയോളജിസ്റ്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. മലയുടെ മുകള്‍ ഭാഗങ്ങളില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതായും അതുവഴി ഇറങ്ങുന്ന വെള്ളം താഴെയുള്ള വിള്ളലുകളിലൂടെ പുറത്തേക്കൊഴുകുന്നതായും ജിയോളജിസ്റ്റ് കെ ആര്‍ ജഗദീശന്‍ യോഗത്തെ അറിയിച്ചു. ജിയോളിസ്റ്റും മണ്ണ് സംരക്ഷണ ഓഫീസര്‍ പ്രകാശനും അടങ്ങുന്ന സംഘം പ്രദേശം സന്ദര്‍ശിച്ച് പഠനം നടത്തിയിരുന്നു. 

date