Skip to main content

റസിഡന്റ് ട്യൂട്ടര്‍ കരാര്‍ നിയമനം

കൊച്ചി:  പട്ടികജാതി വികസന വകുപ്പിന്റെ  കീഴില്‍ കണയന്നൂര്‍ താലൂക്കാഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കായുളള പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ റസിഡന്റ് ട്യൂട്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ബിരുദാനന്തര ബിരുദവും, ബി.എഡും ഉളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പുരുഷന്മാരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളിലെയും ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെയും അദ്ധ്യാപകര്‍ക്ക് മുന്‍ഗണന നല്‍കും. പ്രതിമാസ ഹോണറേറിയം 7500 രൂപ. 

റസിഡന്റ് ട്യൂട്ടര്‍ ഹോസ്റ്റലില്‍ താമസിക്കേണ്ടതും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും സ്ഥാപനത്തിന്റെ ഭരണപരമായ കാര്യങ്ങളിലും ചുമതല വഹിക്കേണ്ടതാണ്. റസിഡന്റ് ട്യൂട്ടര്‍മാര്‍ക്ക് വേണ്ട താമസസൗകര്യങ്ങള്‍ ഹോസ്റ്റലില്‍ ഉണ്ടായിരിക്കും. താത്പര്യമുളളവര്‍ നവംബര്‍ 28-ന് വൈകിട്ട് അഞ്ചിന് മുമ്പായി വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, ജാതി,ക്ക ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422256.

date