Skip to main content

പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ ഭവന നിര്‍മാണം പൂര്‍ത്തീകരിച്ചു

കൊച്ചി:  പറവൂര്‍ ബ്ലോക്കിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍മൂലം ഭവന നിര്‍മാണം മുടങ്ങികിടന്ന ഗുണഭോക്താക്കള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ അധിക ധനസഹായം നല്‍കിക്കൊണ്ട് വീടു നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യേശുദാസ് പറപ്പിളളി പൂര്‍ത്തീകരിച്ച വീടുകള്‍ക്ക് താക്കോല്‍ദാന കര്‍മ്മം നിര്‍വഹിച്ചു. ഭവന നിര്‍മ്മാണത്തിന് ധനസഹായം കൈപ്പറ്റിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം ഭവനനിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിച്ച ഗുണഭോക്താക്കളെ മേല്‍ നടപടികളില്‍ നിന്ന് ഒഴിവാക്കുകയും ലൈഫ്മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് അധികധനസഹായം നല്‍കിക്കൊണ്ടാണ് വീടുപണി പൂര്‍ത്തീകരിച്ചത്. താക്കോല്‍ദാന പരിപാടിയില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യേശുദാസ് പറപ്പിളളി വൈസ് പ്രസിഡന്റ് രമാശിവശങ്കരന്‍, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് പോള്‍സണ്‍, പറവൂര്‍ ബി.ഡി.ഒ സി.ജി.കമലാകാന്ത പൈ, ബ്ലോക്ക് മെമ്പര്‍ സൈബ, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹൗസിംഗ് ഓഫീസര്‍ സുധീര്‍, വി.ഇ.ഒ മധു, സന്ധ്യ, വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

date