Skip to main content

സ്വാതന്ത്ര്യദിന പരേഡ്: ചൈത്ര തെരേസ ജോണ്‍ പരേഡ് നയിക്കും

 

*15 സായുധ ഘടകങ്ങള്‍ പങ്കെടുക്കും

തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ആഗസ്റ്റ് 15ന് നടക്കുന്ന സ്വാതന്ത്ര്യദിന പരേഡ് തലശേരി പോലീസ് അസിസ്റ്റന്റ് സൂപ്രണ്ട് ചൈത്ര തെരേസ ജോണ്‍ നയിക്കും. തിരുവനന്തപുരം സിറ്റി ആംഡ് റിസര്‍വ് പോലീസ് അസിസ്റ്റന്റ് കമാന്‍ഡന്റ് വി. സുരേഷ് ബാബു ആണ് സെക്കന്‍ഡ് ഇന്‍ കമാന്‍ഡ്. തമിഴ്‌നാട് പോലീസിന്റെ ഒരു സായുധ ബറ്റാലിയന്‍ ഇത്തവണത്തെ പരേഡില്‍ പങ്കെടുക്കുന്നുണ്ട്. 

മലബാര്‍ സ്‌പെഷ്യല്‍ പോലീസ്, സ്‌പെഷ്യല്‍ ആംഡ് പോലീസ്, കേരള സായുധ പോലീസ് ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് ബറ്റാലിയനുകള്‍, കേരള വനിതാ കമാന്‍ഡോസ്, ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍, കേരള വനിതാ ബറ്റാലിയന്‍, തമിഴ്‌നാട് സ്‌റ്റേറ്റ് പോലീസ്, തിരുവനന്തപുരം സിറ്റി പോലീസ്, തിരുവനന്തപുരം സിറ്റി വനിതാ പോലീസ്, കേരള ജയില്‍ വകുപ്പ്, കേരള എക്‌സൈസ് വകുപ്പ് എന്നിവരുടെ സായുധ ഘടകങ്ങള്‍ പരേഡില്‍ അണിനിരക്കും. 

കേരള ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസസ്, കേരള വനം വകുപ്പ്, കേരള മോട്ടോര്‍ വാഹന വകുപ്പ്, സൈനിക സ്‌കൂള്‍, എന്‍. സി. സി പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും നാല് പ്ലാറ്റൂണുകള്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ പ്ലാറ്റൂണുകള്‍, സ്‌കൗട്ട്‌സ്, ഗൈഡ്‌സ് എന്നിവരും പരേഡിലുണ്ടാവും. സംസ്ഥാന പോലീസ് ശ്വാനസേനയുടെയും അശ്വാരൂഢ സേനയുടെയും പ്ലാറ്റൂണുകളും അണിനിരക്കും. തിരുവനന്തപുരം സിറ്റി പോലീസിന്റേയും കേരള ആംഡ് പോലീസ് മൂന്നാം ബറ്റാലിയന്റേയും ബ്രാസ് ബാന്‍ഡും സ്‌പെഷ്യല്‍ ആംഡ് പോലീസ് ബറ്റാലിയന്റേയും കേരള ആംഡ് പോലീസ് അഞ്ചാം ബറ്റാലിയന്റേയും പൈപ്പ് ബാന്‍ഡും പരേഡില്‍ പങ്കെടുക്കും. 

  പി.എന്‍.എക്‌സ്.3586/18

date