Skip to main content

ഗവര്‍ണര്‍ സ്വാതന്ത്ര്യ ദിനാശംസ നേര്‍ന്നു

 

ഭാരതത്തിന്റെ 72 ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ലോകത്തെമ്പാടുമുള്ള കേരളീയര്‍ക്കും ഗവര്‍ണര്‍ പി. സദാശിവം സ്വതന്ത്ര്യ ദിനാശംസ അറിയിച്ചു. അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുള്ള ചരിത്രപരമായ സമരം നടത്തി സ്വാതന്ത്ര്യം നേടിയെടുത്ത ജനത എന്ന നിലയില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാനും നമ്മുടെ ജനാധിപത്യ പാരമ്പര്യത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കാനും നമുക്ക് ഉത്തരവാദിത്വമുണ്ട്. സ്വതന്ത്ര ഭാരതത്തിനു ജന്മം നല്‍കാന്‍ ജീവത്യാഗം ചെയ്ത നൂറുകണക്കിനു ദേശാഭിമാനികളുടെ സ്മരണയില്‍ നാം അര്‍പ്പിക്കുന്ന യഥാര്‍ത്ഥ ആദരാഞ്ജലി സാമൂഹ്യനീതിയും ശാക്തീകരണവും ഉയര്‍ത്തിപ്പിടിച്ച് യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്റെ സത്ത ആസ്വദിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അഭിമാനവും സന്തോഷവും നിറഞ്ഞ ഈ അവസരത്തില്‍ എല്ലാവര്‍ക്കും രാജ്യത്തിന്റെ പുരോഗതിക്കും സമ്പന്നമായ ഭാവിക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

   പി.എന്‍.എക്‌സ്.3593/18

date