Skip to main content

സമുദ്രജീവികളുടെ സംരക്ഷണം : ഫീല്‍ഡ് ഗൈഡ് പ്രകാശനം ചെയ്തു

 

വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്ന മത്സ്യങ്ങള്‍, ആമകള്‍, സസ്തനികള്‍ എന്നീ വിഭാഗങ്ങളിലെ വ്യത്യസ്ത ഇനം ജീവികളെ തിരിച്ചറിയുന്നതിനായി വനം വകുപ്പ് പ്രസിദ്ധീകരിച്ച ഫീല്‍ഡ് ഗൈഡിന്റെ പ്രകാശനം വനം വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിര്‍വ്വഹിച്ചു. വനം വകുപ്പിലെ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററായ സി.ടി.ജോജുവാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ആമകളുടെ 22 ഉപവര്‍ഗങ്ങള്‍, മത്സ്യങ്ങളുടെ 12 ഉപവര്‍ഗങ്ങള്‍, സസ്തനികളുടെ 9 ഉപവര്‍ഗങ്ങള്‍ എന്നിവകളെ സംബന്ധിച്ച ശാസ്ത്രീയവും, നിയമപരവുമായ വിശദാംശങ്ങളും ബഹുവര്‍ണചിത്രങ്ങളും ഉള്‍പ്പെടുത്തികൊണ്ടാണ് ഫീല്‍ഡ് ഗൈഡ് തയ്യാറാക്കിയിരിക്കുന്നത്. 

 പി.എന്‍.എക്‌സ്.3595/18

date