Skip to main content

ജീവനക്കാരില്‍നിന്നും ദുരിതാശ്വാസ സഹായ ശേഖരണം: ചീഫ് സെക്രട്ടറി യോഗം വിളിച്ചു 

 

 പ്രകൃതിക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ ശമ്പളത്തില്‍നിന്നും സംഭാവന സ്വീകരിക്കുന്നത് സംബന്ധിച്ച്  സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ചീഫ് സെക്രട്ടറി ടോം ജോസ് വിവിധ സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു യോഗം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ജീവനക്കാര്‍ അവരുടെ ശമ്പളത്തില്‍നിന്നും രണ്ടു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കണമെന്ന് ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു. സര്‍ക്കാരിന്റെ തീരുമാനത്തെ  സ്വാഗതം ചെയ്യുന്നുവെന്നും ശമ്പളത്തില്‍നിന്നും വേതനം സ്വമേധയാ റിക്കവറി ചെയ്ത് നല്‍കുന്നതിന് ജീവനക്കാരെ പ്രേരിപ്പിക്കുമെന്നും സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. ആഗസ്റ്റ് മാസത്തെ ശമ്പള ബില്ലുകള്‍ ഇതിനോടകം ട്രഷറിയില്‍ സമര്‍പ്പിച്ചതിനാല്‍ സെപ്റ്റംബര്‍ മാസത്തെ ശമ്പളത്തില്‍നിന്നും കിഴിവ് നടത്തുന്നതാണെന്നും ഇത് സംബന്ധിച്ച് വിശദമായ സര്‍ക്കുലര്‍ ധനകാര്യ വകുപ്പില്‍നിന്നും പുറപ്പെടുവിച്ചിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. യോഗത്തില്‍ ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷിയും പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയും പങ്കെടുത്തു.    

പി.എന്‍.എക്‌സ്.3601/18

date