Skip to main content

ഏകദിന ശില്പശാല

    ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന്‍റെ ആഭിമുഖ്യത്തില്‍ സ്വയംതൊഴില്‍ സംരംഭകര്‍ക്കായി ബോധവത്ക്കരണ ശില്പശാല നടത്തും. ഈ മാസം 27ന് രാവിലെ 10ന് പത്തനംതിട്ട ഠൗണ്‍ ഹാളില്‍ ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്യും. കെസ്റു, മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സെന്‍റേഴ്സ്/ജോബ്  ക്ലബ്, ശരണ്യ, കൈവല്യ എന്നീ സ്വയം തൊഴില്‍ സംരംഭങ്ങളെക്കുറിച്ച് ബോധവത്ക്കരണം നല്‍കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രാവിലെ 9.30ന് എത്തി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222745.                    (പിഎന്‍പി 3120/17)

date