Skip to main content

സെല്‍ഫി വീഡിയോ മത്സരം

    കുടുംബശ്രീ ജില്ലാ മിഷന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വനിതകളുടെ സെല്‍ഫി വീഡിയോ മത്സരം സ്ത്രീ മനസ്സ് 2017ല്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ സിഡിയില്‍ കോപ്പി ചെയ്ത വീഡിയോഗ്രാഫി മത്സരത്തിനായുള്ള വീഡിയോ എത്തിക്കേണ്ട തീയതി ഈ മാസം 30 വരെ നീട്ടി. സ്വന്തം ജീവിതത്തില്‍ ഉണ്ടായ ഒരു പ്രതികൂല സാഹചര്യത്തെ എങ്ങനെ തരണം ചെയ്തു എന്നതാണ് സെല്‍ഫി വീഡിയോയുടെ വിഷയം. 
ഫോട്ടോഗ്രാഫി മത്സരത്തിനായി തെരഞ്ഞെടുത്ത ചിത്രങ്ങള്‍ മത്സരാര്‍ഥികള്‍ ഇന്ന് (23) ഉച്ചയ്ക്ക് 12ന് മുമ്പ് ജില്ലാ മിഷനില്‍ നേരിട്ടോ സിഡിഎസ് മുഖാന്തിരമോ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9497836019, 9645369365.  
                                             (പിഎന്‍പി 3121/17)

date