Skip to main content

സംഗീത-കലാപരിപാടി നടത്തി

ജില്ലാ പഞ്ചായത്തിന്‍റെയും സാമൂഹ്യനീതി വകുപ്പിന്‍റെയും ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി സായം സന്ധ്യ-2017 സംഗീത-കലാപരിപാടി പത്തനംതിട്ടയില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലീലാമോഹന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എല്‍.ഷീബ, സി.   എസ്.അജീഷ് കുമാര്‍, ശശികലാദേവി, ഷംസുദ്ദീന്‍, പ്രേമാദിവാകരന്‍, ഷംലാബീഗം എന്നിവര്‍ പ്രസംഗിച്ചു.                                             (പിഎന്‍പി 3130/17)

date