Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈനായി  തുക കൈമാറാന്‍  വെബ്‌സൈറ്റ് 

 

പ്രളയക്കെടുതിയിപെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈനായി സംഭാവനകള്‍ നല്‍കാം. https://donation.cmdrf.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് ദുരിതാശ്വാസപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനും ആവശ്യമായ രൂപ സമാഹരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യു.പി.ഐ. സംവിധാനങ്ങള്‍ ഉപയോഗിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് പണം അടയ്ക്കാം.  

എസ്.ബി.ഐ., എസ്.ഐ.ബി., ഫെഡറല്‍ ബാങ്ക് എന്നിവയ്ക്ക് യു.പി.ഐ./ ക്യു.ആര്‍ കോഡ് ലഭ്യമാണ്. എയര്‍ടെല്‍ വാലറ്റിലൂടെയും  പണം കൈമാറാം. യു.പി.ഐ.  ഒഴികെയുള്ള  സംവിധാനത്തിലൂടെ പണമടയ്ക്കുന്നവര്‍ക്ക്  ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ    രസീതും ഇന്‍കം ടാക്‌സ് ആവശ്യത്തിനുള്ള സര്‍ട്ടിഫിക്കറ്റും ഓണ്‍ലൈന്‍ ആയി  ലഭിക്കും. 

date