Skip to main content

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദുരിതാശ്വാസത്തില്‍ പങ്കാളികളാവുക-മന്ത്രി കെ.ടി ജലീല്‍

പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ സര്‍വകലാശാലകളും കോളേജുകളും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്താനുദ്ദേശിക്കുന്ന ഓണാഘോഷ പരിപാടികള്‍ മാറ്റി വച്ച് പരിപാടികള്‍ക്കായി സ്വരൂപിച്ച സംഖ്യ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വിനിയോഗിക്കണമെന്ന്  ഉന്നത വിദ്യാഭ്യാസ - ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ അഭ്യര്‍ത്ഥിച്ചു. വിവേചനരഹിതമായി പ്രളയബാധിതര്‍ക്ക് സഹായമെത്തിക്കാനുളള ഏറ്റവും നല്ല വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സനിധിയിലേക്ക് സംഭാവന ചെയ്യലാണ്. പട്ടാളവും പോലീസും മറ്റ് ഉദ്യോഗസ്ഥരുമടക്കമുളള സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ പ്രവര്‍ത്തകരും പൊതുജനങ്ങളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതില്‍ പങ്കുചേരണമെന്നും ഡോ.കെ.ടി ജലീല്‍ പറഞ്ഞു.

 

date