Skip to main content

ഓണം എകസ്പോ 2018 ഉദ്ഘാടനം ചെയ്തു

 

ഓണം എക്സ്പോ 2018 ന്‍റെ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ശാന്തകുമാരി നിര്‍വഹിച്ചു.   കോട്ടമൈതാനത്ത് നടക്കുന്ന എക്സ്പോയില്‍ കൈത്തറി വസ്ത്രങ്ങള്‍ 20 ശതമാനം റിബേറ്റിലും വ്യവസായ ഉത്പ്പന്നങ്ങള്‍ കമ്പനി നിരക്കിലും ലഭിക്കും. ഓഗസ്റ്റ് 24 വരെയാണ് മേള.  പ്രവേശനം സൗജന്യമാണ്. വൈകിട്ട് എട്ട് വരെ 1000 രൂപയ്ക്ക്  കൈത്തറി വസ്ത്രം വാങ്ങുന്ന ഉപഭോക്താവിന് ലഭിക്കുന്ന കൂപ്പണുകളുടെ നറുക്കെടുപ്പ് ദിവസവും നടത്തും.  വിജയികളാകുന്നവര്‍ക്ക് സമ്മാനം നല്‍കുന്നതാണ്. 
    പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ രാജേശ്വര്‍ ജയപ്രകാശ്, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനെജര്‍ രാജ്മോഹന്‍, മാനെജര്‍മാരായ ലോഹിതാക്ഷന്‍, ദിനേശ്, ഡെപ്യൂട്ടി രജിസ്ട്രാര് സുരേഷ് ബാബു മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

date