Skip to main content

ക്യാമ്പുകൾ വിദ്യാലയങ്ങളിൽ പ്രവർത്തിക്കും

ആലപ്പുഴ:  കാലവർഷക്കെടുതി മൂലം കുട്ടനാട് മേഖലയിലും മറ്റ് പ്രദേശങ്ങളിലും വെള്ളപ്പൊക്കം ആയതിനാൽ പ്രദേശവാസികളെ താൽക്കാലികമായി പുനരധിവസിപ്പിക്കുതിന് വിദ്യാലയങ്ങളിൽ സൗകര്യം ഒരുക്കി. വിദ്യാലയങ്ങളുടെ താക്കോലുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ   വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ പ്രത്യേക ദൂതൻ മുഖാന്തിരം ലഭ്യമാക്കണമെന്ന് ഉത്തരവ് നൽകിയിട്ടുണ്ട്. മുഹമ്മദൻസ് ബോയ്‌സ് ഹൈസ്‌കൂൾ, മുഹമ്മദൻസ് ഗേൾസ് ഹൈസ്‌കൂൾ,  എസ്.ഡി.വി ബോയ്‌സ് ഹൈസ്‌കൂൾ, എസ്.ഡി.വി ഗേൾസ് ഹൈസ്‌കൂൾ, എസ്.ഡി.വി  സെൻട്രൽ സ്‌കൂൾ, റ്റി.ഡി ഹൈസ്‌കൂൾ, സെന്റ് ജോസഫ്‌സ് ഗേൾസ് ഹൈസ്‌കൂൾ, ലജനത്തൂൽ മുഹമ്മദിയ ഹൈസ്‌കൂൾ, ലീയോ തേർട്ടീന്ത് ഹൈസ്‌കൂൾ, അമ്പലപ്പുഴ മോഡൽ എച്ച്.എസ്, അമ്പലപ്പുഴ കെ.കെ.കെ.പി.എം. ഹൈസ്‌കൂൾ, ഗവ.മോഡൽ ഗേൾസ് ഹൈസ്‌കൂൾ, കണിച്ചുകുളങ്ങര ബോയ്‌സ് ഹൈസ്‌കൂൾ, കണിച്ചുകുളങ്ങര ഗേൾസ് ഹൈസ്‌കൂൾ, തകഴി ഡി.ബി.എച്ച്.എസ്, സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്‌കൂൾ, മാത സെൻട്രൽ സ്‌കൂൾ  എന്നിവടങ്ങളിലാണ് ക്യാമ്പുകൾ. 

 

 

 

പ്രളയക്കെടുതി : ഓണഘോഷം മാറ്റണം

 

ആലപ്പുഴ:  സർവകലാശാലകളും കോളജുകളും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്താനിരുന്ന ഓണഘോഷ പരിപാടികൾ പ്രളയക്കെടുതികളുടെ പ്രത്യേക സാഹചര്യത്തിൽ മാറ്റിവയ്ക്കുകയും പരിപാടികൾക്കായി സ്വരൂപിച്ച സംഖ്യ ദുരിതാശ്വാസ പ്രവർത്തനത്തിന് വിനിയോഗിക്കുകയും ചെയ്യണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി ജലീൽ അഭ്യർഥിച്ചു.പ്രളയബാധിതർക്ക് സഹായമെത്തിക്കാനുള്ള വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന  ചെയ്യുക എന്നതാണെന്നും വിദ്യാർഥികളും അധ്യാപകരും ഒന്നടങ്കം ഇതിൽ പങ്കുചേരണമെന്നും  മന്ത്രി പറഞ്ഞു.

 

 

 

date