Skip to main content

നെന്മാറ ഉരുള്‍പൊട്ടല്‍ : നിലവില്‍ ഏഴു പേര്‍ മരിച്ചതായി സ്ഥിരീകരണം

 

    ഇന്ന് പുലര്‍ച്ചെ നെന്മാറ താലൂക്കില്‍ പോത്തുണ്ടിക്ക് സമീപം ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഏഴുപേര്‍ മരിച്ചതായി ഡി.എം.ഒ ഡോ.കെ.പി റീത്ത അറിയിച്ചു. ആളുവാശേരി ചേരുംകാട് ഗംഗാധരന്‍, സുഭദ്ര, അഭിജിത് , അനിത, ആതിര, ആതിര,  28 ദിവസം പ്രായമുള്ള കുഞ്ഞ്, ആര്യ എന്നിവരാണ് മരിച്ചത്. ആര്യയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലും മറ്റുള്ളവരുടെ മൃതദേഹം നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.  
    ചേരുംക്കാട് ഉണ്ണികൃഷ്ണന്‍, മണികണ്ഠന്‍, ഗംഗാധരന്‍ എന്നിവരുടെ വീടാണ് ഉരുള്‍പൊട്ടലില്‍ തകര്‍ന്നത്. മണികണ്ഠനും കുടുംബവും രക്ഷപ്പെട്ടു. കനത്ത മഴ തുടരുന്നതിനാല്‍  രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടിരുന്നുവെങ്കിലും ഇപ്പോള്‍ പുനനരാരംഭിച്ചതായി ചിറ്റൂര്‍ തഹസില്‍ദാര്‍ അറിയിച്ചു. പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ഉടന്‍ സ്ഥലത്തെത്തും. ഇനിയും ആളുകള്‍ മണ്ണില്‍ കുടുങ്ങിയതായി സംശയിക്കുന്നു.

date