Skip to main content

മന്ത്രിമാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി 

തൃശൂര്‍ കളക്‌ടറേറ്റിലെത്തിയ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി.മൊയ്‌തീന്‍, കൃഷി വകുപ്പു മന്ത്രി അഡ്വ.വി.എസ്‌.സുനില്‍കുമാര്‍ ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. എല്ലാവരേയും കഴിവതും വേഗത്തില്‍ സുരക്ഷിത സ്ഥാനത്ത്‌ എത്തിച്ച്‌ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്‌തു കോടുക്കാന്‍ മന്ത്രിമാര്‍ നിര്‍ദ്ദേശിച്ചു. ഭക്ഷണം, മരുന്ന്‌ അതത്‌ സമയത്ത്‌ എത്തിച്ച്‌ നല്‍കണം. കൂടാതെ രക്ഷാപ്രവര്‍ത്തകരെ സജീകരിക്കാനും തീരുമാനിച്ചു. ജില്ലാ കളക്‌ടര്‍ ടി.വി.അനുപമ, ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം രക്ഷിക്കാനും മന്ത്രിമാര്‍ നിര്‍ദേശിച്ചു. ചാലക്കുടിയില്‍നിന്ന്‌ ഹെലികോപ്‌റ്റര്‍വഴി രക്ഷിക്കുന്നവരെ മുളങ്കുന്നത്ത്‌കാവ്‌ കിലയില്‍ എത്തിക്കും. ചാലക്കുടിയില്‍നിന്ന്‌ ഹെലികോപ്‌റ്ററില്‍ രക്ഷപ്പെടുത്തിയ 26 പേര്‍ കുട്ടനെല്ലൂര്‍ ഗവ.കോളെജിലെ ക്യാമ്പിലുണ്ട്‌. 50 ബോട്ടുകളും 3 ഹെലികോപ്‌റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്‌. റവന്യൂ, പോലീസ്‌, എന്‍.ഡി.ആര്‍.എഫ്‌, ഫയര്‍ ഫോഴ്‌സ്‌, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരെല്ലാം രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ട്‌. കൃഷി വകുപ്പു മന്ത്രി അഡ്വ.വി.എസ്‌. സുനില്‍കുമാര്‍ തൃശൂര്‍ കളക്‌ടറേറ്റില്‍ തങ്ങി ജില്ലയിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

date