Skip to main content

യൂണിവേഴ്‌സിറ്റി & ഫുഡ്‌സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണല്‍ ക്യാമ്പ് മാറ്റി

 

യൂണിവേഴ്‌സിറ്റി & ഫുഡ്‌സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണല്‍ 20ന് തൃശൂര്‍ പി.ഡബ്‌ളിയു.ഡി റസ്റ്റ് ഹൗസില്‍ നടത്താനിരുന്ന ക്യാമ്പ് കോര്‍ട്ട് മഴക്കെടുതി കാരണം സെപ്റ്റംബര്‍ ആറിലേക്ക് മാറ്റി.

ആ ദിവസത്തില്‍ പോസ്റ്റ് ചെയ്ത കേസുകളുടെ വാദം കേള്‍ക്കുന്നതോടൊപ്പം കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലെ ഫുഡ്‌സേഫ്റ്റി ആക്ട് 2006ന്റെ പരിധിയില്‍ വരുന്ന കേസുകളും യൂണിവേഴ്‌സിറ്റി കേസുകളും ഫയലില്‍ സ്വീകരിക്കും.

പി.എന്‍.എക്‌സ്.3646/18

date