Skip to main content

ദുരന്തമുഖത്ത് യുവതിയുടെ പ്രസവമെടുത്ത് ആരോഗ്യ വകുപ്പ് ജീവനക്കാര്‍

 

എറണാകളും ആലങ്ങാട് പഞ്ചായത്തിലെ നീരിക്കോട് സ്വദേശിയായ നീതു മാര്‍ട്ടിന് (29) പ്രസവിക്കാനുള്ള എല്ലാവിധ സൗകര്യങ്ങളും വീട്ടിലൊരുക്കി പ്രസവമെടുത്ത് ആരോഗ്യ വകുപ്പ് ജീവനക്കാര്‍. മഴക്കെടുതിമൂലം നീതുവിനെ ഒരു തരത്തിലും ആശുപത്രിയിലെത്തിക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിലെ സംഘം വഞ്ചിയിലെത്തി പ്രസവമെടുത്തത്. 

പ്രസവവേദനയെത്തുടര്‍ന്ന് നീതു അവശയായതോടെ മറ്റൊരു വഴിയും ഇല്ലാത്തതിനെ തുടര്‍ന്ന് വിവരം ആലങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. റെജിമോന്‍, നഴ്സ് ലിസാമ്മ, കളമശേരി മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥി ബെന്‍സി ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രളയത്തിന്റെ കുത്തൊഴുക്കിലൂടെ വീട്ടിലെത്തി പ്രസവമെടുത്തു. വെള്ളിയാഴ്ച രാവിലെ 10.46നാണ് പ്രസവം നടന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.മാതൃകാപരമായ സേവനം നിര്‍വഹിച്ച സംഘത്തെ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു.

date