Skip to main content

ആശങ്കകള്‍ വേണ്ട; ഫലപ്രദമായി നേരിടും: മന്ത്രി.എ.കെ.ബാലന്‍

 

    നിലവില്‍ ജില്ലയിലെ  സാഹചര്യം കുറച്ച് ആശങ്കാജനകമണെന്നും എന്നാല്‍  ഫലപ്രദമായി നേരിടുന്നുണ്ടെന്ന് പട്ടിക ജാതി- വര്‍ഗ, പിന്നാക്കക്ഷേമ, നിയമ, സാംസ്ڋക്കാരിക, പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. നിലവിലുളള ദുരിതാശ്വാസ ക്യാമ്പുകളില്‍ څക്ഷണവും മരുന്നും കൃത്യമായി നല്‍കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് നടക്കുന്നത്. ഇന്നലെ മാത്രം 700 പേരെയാണ് രക്ഷാസേന രക്ഷിച്ചതെന്ന് ജില്ലാ കലക്ടറുടെ ചേബറില്‍ നടന്ന പത്രസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
    ഫയര്‍ ഫോഴ്സ്, പൊലീസ് എന്നിവര്‍ക്കൊപ്പം 288 അംഗ റാപ്പിഡ് ആക്ഷന്‍ ഫോഴ്സും  രക്ഷാപ്രവര്‍ത്തിനുണ്ട്. ചിറ്റൂര്‍,മണ്ണാര്‍ക്കാട്,പാലക്കാട്,പട്ടാമ്പി എന്നിവിടങ്ങളിലായാണ് റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെ വിന്യസിച്ചിരിക്കുന്നത്. ഇവരെ കൂടാതെ 20 അംഗ എന്‍.ഡി.ആര്‍.എഫ് കൂടി എത്തിയിട്ടുണ്ട്.  ഇന്ന് സുരക്ഷിതമാണെന്ന് കരുത്തുന്ന ഇടങ്ങള്‍ സുരക്ഷിതമാവണമെന്നില്ല. കാലവര്‍ഷത്തിലെ മാറ്റങ്ങള്‍ പ്രവചിക്കാനാവില്ല അതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം അപകടസാധ്യത മേഖലകളില്‍ നിന്ന് ഉടനടി മാറുവാന്‍ ആളുകള്‍ വിമുഖത കാണിക്കരുതെന്നും മന്ത്രി പറഞ്ഞു.
    മണ്ണിടിഞ്ഞ് തടസപ്പെട്ട കുതിരാനിലെ ഗതാഗതം ഉടന്‍ പുനസ്ഥാപിക്കും. 645 വീടുകളാണ് പാലക്കാട് നഗരത്തില്‍ മാത്രം പൂര്‍ണമായി തകര്‍ന്നത്. ഇവരെ കഞ്ചിക്കോട് അപ്ڋനാഘറിലേക്ക് മാറ്റിയിട്ടുണ്ട്. ആദ്യം ഇവര്‍ വിസമ്മതിച്ചെങ്കിലും അപ്നാ ഘറില്‍ എത്തിയ ശേഷം ഇവര്‍ സംതൃപ്തരാണ്. പുനരധിവാസം ഫലപ്രദമായി നടക്കുന്നുണ്ട്.  ആവശ്യമെങ്കില്‍ പുതുശേരിയില്‍ 2000 ആളുകളെ താമസിപ്പിക്കാനുള്ള സൗകര്യം ഇനിയുമുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വേണ്ട څക്ഷണം,വസ്ത്രങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നത് സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. റവന്യൂ വകുപ്പിനാണ് ഇതിന്‍റെ ചുമതല. കുടിവെള്ള വിതരണത്തിനായി വാട്ടര്‍ അതോറിറ്റി, തദേശസ്വയംڅരണ വകുപ്പ്, റവന്യൂ വകുപ്പുകളില്‍ നിന്നായി മൂന്ന് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
    കലക്ട്രേറ്റിലും, താലൂക്ക് ഓഫീസുകളിലും പ്രത്യേക കണ്‍ട്രൊള്‍ റൂമുകള്‍ സജ്ജമാണ്. വെള്ളം ഇറങ്ങുമ്പോള്‍ ശുചിത്വമിഷന്‍റെ നേതൃത്വത്തില്‍ ശുചീകരണം നടത്തും. ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയില്‍ നിന്ന് 72 ലക്ഷം രൂപയാണ് സമാഹരിച്ചത്. ജില്ല മൊത്തത്തില്‍ പുനര്‍നിര്‍മ്മിക്കേണ്ട സാഹചര്യമാണെന്നും വ്യവസായ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നും മന്ത്രി എ.കെ. ബാലന്‍ അഭ്യര്‍ത്ഥിച്ചു.
    വാര്‍ത്ത സമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, എഡിഎം ടി. വിജയന്‍, ഫയര്‍ ആന്‍ഡ് റെസ്ക്യു ജില്ലാ ഓഫീസര്‍ അരുണ്‍ څഭാസ്കര്‍ എന്നിവരും പങ്കെടുത്തു.
 

date