Skip to main content

സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

 

കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴിലാളികളുടെ മക്കളില്‍ നിന്ന് 2018-19 അധ്യയന വര്‍ഷത്തേയ്ക്ക് സ്കോളര്‍ഷിപ്പ്/കാഷ് അവാര്‍ഡിന്   അപേക്ഷ ക്ഷണിച്ചു.  എട്ടാം ക്ലാസ് മുതല്‍ മുകളിലേക്കുളള കോഴ്സുകള്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുക.  നിര്‍ദിഷ്ട മാതൃകയിലുളള അപേക്ഷാഫോറം പാലക്കാട് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച സ്കോളര്‍ഷിപ്പ് അപേക്ഷ, പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുളള കോഴ്സ് സര്‍ട്ടിഫിക്കറ്റ്, യോഗ്യത പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റ്, ബാങ്ക് പാസ് ബൂക്ക് പകര്‍പ്പ് എന്നിവ സഹിതമുളള അപേക്ഷ ജില്ലാ ഓഫീസുകളില്‍ സെപ്റ്റംബര്‍ 30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 0491 2515765

date