Skip to main content

കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നു

 

പ്രളയക്കെടുതി രൂക്ഷമായ കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങള്‍ വരെ തിരുവനന്തപുരം ഡിപ്പോയില്‍നിന്നു കൂടുതല്‍ സര്‍വീസ് നടത്തുന്നതായി കെ.എസ്.ആര്‍.ടി.സി. 

ഈ ജില്ലകളിലൂടെയുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ നടത്താന്‍ കഴിയാത്തതിനാല്‍ ബസുകള്‍ക്ക് എത്തിപ്പെടാന്‍ പറ്റുന്ന സ്ഥലങ്ങള്‍ വരെയും അവിടെനിന്നു തിരിച്ചും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ടെന്ന് ഓപ്പറേഷന്‍സ് വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ജി. അനില്‍കുമാര്‍ അറിയിച്ചു.

തിരുവനന്തപുരം - ആലപ്പുഴ - എറണാകുളം റൂട്ടില്‍ എറണാകുളം വരെയും തിരുവനന്തപുരം - കോട്ടയം റൂട്ടില്‍ കൊട്ടാരക്കര വരെയും ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ പോകുന്നുണ്ട്. പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ട ജില്ലയിലേക്കുള്ള ബസുകള്‍ അടൂരില്‍ യാത്ര അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

 

date