Skip to main content

വകുപ്പുതല പരീക്ഷയ്ക്ക് സൗജന്യ പരിശീലനം

 

പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന വകുപ്പുതല പരീക്ഷയ്ക്ക് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതിന് പ്രത്യേക സൗജന്യ പരിശീലനം ഐ.എം.ജിയുടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളില്‍ നവംബര്‍ 21 മുതല്‍ ഡിസംബര്‍ 15 വരെ നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട  ജില്ലകളിലുള്ളവര്‍ തിരുവനന്തപുരം ഐ.എം.ജിയിലും, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂര്‍ ജില്ലകളിലുള്ളവര്‍ കൊച്ചി ഐ.എം.ജിയിലും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലുള്ളവര്‍ കോഴിക്കോട് ഐ.എം.ജിയിലുമാണ് പരിശീലനത്തില്‍ പങ്കെടുക്കേണ്ടത്. പരിശീലന കേന്ദ്രം മാറ്റി നല്‍കുന്നതല്ല. അടുത്ത ഡിപ്പാര്‍ട്ടുമെന്റല്‍ പരീക്ഷയ്ക്ക് പിഎസ്‌സിയില്‍ അപേക്ഷിക്കുന്ന ക്ലാസ് രണ്ട്, ക്ലാസ് മൂന്ന് വിഭാഗത്തിലെ താത്പര്യമുള്ള ഉദ്യോഗസ്ഥരുടെ വിശദാംശം മേലധികാരികളുടെ ശുപാര്‍ശയോടുകൂടി ഐ.എം.ജിയുടെ ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയയ്ക്കണം.

ഡയറക്ടര്‍, ഐ.എം.ജി.വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം -695033, റീജിയണല്‍ ഡയറക്ടര്‍, ഐ.എം.ജി പ്രാദേശിക കേന്ദ്രം, കാക്കനാട്, കൊച്ചി -682030, റീജിയണല്‍ ഡയറക്ടര്‍, ഐ.എം.ജി.പ്രാദേശിക കേന്ദ്രം മെഡിക്കല്‍ കോളേജ് ക്യാമ്പസ് കോഴിക്കോട് -673008 എന്നീ വിലാസങ്ങളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഒക്‌ടോബര്‍ 15. ഇതു സംബന്ധിച്ച വിവരം www.img.kerala.gov എന്ന വെബ്‌സൈറ്റിലും ലഭിക്കും.

പി.എന്‍.എക്‌സ്.3660/18

date