Skip to main content

അയ്യങ്കാളി ജയന്തി  28ന്

 

പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവ് അയ്യങ്കാളിയുടെ 155-ാം ജയന്തി  28ന് വിവിധ പരിപാടികളോടെ നടത്തും. രാവിലെ 8.30ന് വെള്ളയമ്പലം സ്‌ക്വയറിലുള്ള അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന, അനുസ്മരണ പ്രഭാഷണം എന്നിവ നടക്കും. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ മന്ത്രി എ.കെ. ബാലന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, എം.പിമാരായ ശശിതരൂര്‍, സോമപ്രസാദ്, എം.എല്‍.എമാരായ കെ. മുരളീധരന്‍, അഡ്വ.ബി.സത്യന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, നഗരസഭാ കൗണ്‍സിലര്‍ പാളയം രാജന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വിവിധ രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കളും സാമുദായിക നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുക്കും.

പി.എന്‍.എക്‌സ്.3662/18

date