Skip to main content

സ്‌കോള്‍ കേരള: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശന തിയതികള്‍ ദീര്‍ഘിപ്പിച്ചു

 

സ്‌കോള്‍ കേരള മുഖേനയുള്ള ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശന തിയതികള്‍ ദീര്‍ഘിപ്പിച്ചു. പിഴ കൂടാതെ ആഗസ്റ്റ് 31 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബര്‍ ഏഴ് വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഇപ്രകാരം പിഴകൂടാതെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ സെപ്റ്റംബര്‍ ഒന്നിനകവും പിഴയോടെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ സെപ്റ്റംബര്‍ 10നകവും നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷകള്‍ സ്‌കോള്‍ കേരളയുടെ സംസ്ഥാന ഓഫീസിലോ, ബന്ധപ്പെട്ട ജില്ലാ ഓഫീസിലോ നേരിട്ടോ സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ എത്തിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും മറ്റ് വിശദവിവരങ്ങള്‍ക്കും www.scolekerala.org വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍: 0471 2342950, 2342271, 2342369.

പി.എന്‍.എക്‌സ്.3666/18

date