Skip to main content

കെ.എസ്‌.ആര്‍.ടി.സി ബസ്‌ സര്‍വീസ്‌ പുന:രാരംഭിച്ചു

തൃശൂര്‍ ജില്ലയില്‍ നിന്ന്‌ കെ.എസ്‌.ആര്‍.ടി.സി ബസ്‌ സര്‍വീസ്‌ പുനരാരംഭിച്ചതായി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസര്‍ അറിയിച്ചു. ശനിയാഴ്‌ച(ഓഗസ്റ്റ്‌ 18) രാവിലെ 9 മണി മുതലാണ്‌ സര്‍വീസ്‌ പുനരാരംഭിച്ചത്‌. കോഴിക്കോട്‌, പാലക്കാട്‌, പെരിന്തല്‍മണ്ണ, അങ്കമാലി എന്നിവിടങ്ങളിലേക്കാണ്‌ സര്‍വീസ്‌ നടത്തിയത്‌. ഷൊര്‍ണ്ണൂര്‍ -ഒറ്റപ്പാലം വഴിയാണ്‌ പാലക്കാട്ടേക്ക്‌ സര്‍വീസ്‌ നടത്തിയത്‌. പെരിന്തല്‍മണ്ണയിലേക്ക്‌ ഷൊര്‍ണൂര്‍-പട്ടാമ്പി വഴിയാണ്‌ സര്‍വീസ്‌ നടത്തിയത്‌. അരമണിക്കൂര്‍ ഇടവേളയിലായിരുന്നു സര്‍വീസ്‌. പോലീസ്‌ നിര്‍ദ്ദേശ പ്രകാരം അങ്കമാലിയിലേക്കും സര്‍വീസ്‌ നടത്തി. 20 മിനുട്ട്‌ ഇടവേളയിലായിരുന്നു സര്‍വീസ്‌. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ കെ.എസ്‌.ആര്‍.ടി.സിയില്‍ ഭക്ഷണ വിതരണവും നടത്തി.

date