Skip to main content

ദുരന്തനിവാരണം: ഞായറാഴ്‌ച സര്‍ക്കാര്‍ ഓഫീസുകള്‍  തുറന്നു പ്രവര്‍ത്തിക്കണം

തൃശൂര്‍ ജില്ലയില്‍ അതീവ ഗുരുതരമായ പ്രകൃതിക്ഷോഭമുള്ള സാഹചര്യത്തില്‍ തൃശൂര്‍ ജില്ലാ റവന്യൂ എസ്റ്റാബ്ലിഷ്‌മെന്റിലെ എല്ലാ ജീവനക്കാരും ഞായറാഴ്‌ച(ഓഗസ്റ്റ്‌ 19) ജോലിക്ക്‌ ഹാജരാകണമെന്ന്‌ ജില്ലാ കളക്‌ടര്‍ ടി.വി.അനുപമ അറിയിച്ചു. ജില്ലാ കളക്‌ടറേറ്റിലെ എല്ലാ ജീവനക്കാരും കളക്‌ടറേറ്റില്‍ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതും ജില്ലാ കളക്‌ടര്‍, ഡെപ്യൂട്ടി കളക്‌ടര്‍(ജനറല്‍), ഡെപ്യൂട്ടികളക്‌ടര്‍(ഡി.എം) ഹുസൂര്‍ ശിരസ്‌തദാര്‍ എന്നിവരുടെ നിര്‍ദ്ദേശാനുസരണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തണം. അപ്പലേറ്റ്‌ അതോറിറ്റി ഡെപ്യൂട്ടി കളക്‌ടര്‍, ജില്ലാഗവ.പ്ലീഡര്‍, റീസര്‍വ്വേ സൂപ്രണ്ട്‌, തൃശൂര്‍, തഹസില്‍ദാര്‍(ആര്‍.ആര്‍), സ്‌പെഷല്‍ഡ തഹസില്‍ദാര്‍(എല്‍.എ) നമ്പര്‍1 എന്നീ കാര്യാലയങ്ങളിലെ എല്ലാ ജീവനക്കാരും(ഓഫീസ്‌ മേധാവികള്‍ ഉള്‍പ്പെടെ) കളക്‌ടറേറ്റില്‍ എത്തണം. ജില്ലയിലെ മറ്റു റവന്യൂ, സബ്‌ ഓഫീസികളിലെ ജീവനക്കാര്‍ ബന്ധപ്പെട്ട താലൂക്ക്‌ ഓഫീസുകളില്‍ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതും അതത്‌ തഹസില്‍ദാര്‍മാരുടെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കേണ്ടതുമാണ്‌. സബ്‌ ഓഫീസുകളില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്‌തവരുടെ ഹാജര്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ കളക്‌ടറേറ്റിലേക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്യണം. ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ തങ്ങളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും സന്നദ്ധ സംഘടനകളുടെയും സഹായ സഹകരണങ്ങള്‍ യഥാസമയം ഉപയോഗപ്പെടുത്തി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന്‌ ജില്ലാ കളക്‌ടര്‍ അറിയിച്ചു.

date