Skip to main content

ദുരിതാശ്വാസ പ്രവര്‍ത്തനം: ചാലക്കുടി റസ്റ്റ്‌ ഹൗസില്‍ പ്രത്യേകം കണ്‍ട്രോള്‍ റൂം തുറന്നു

ചാലക്കുടി,മാള, അന്നമനട തുടങ്ങിയ പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ചാലക്കുടി റസ്റ്റ്‌ ഹൗസില്‍ പ്രത്യേകം കണ്‍ട്രോള്‍ റൂം തുറന്നു. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി.മൊയ്‌തീന്റെ നേതൃത്വത്തില്‍ റസ്റ്റ്‌ ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ്‌ പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കാന്‍ തീരുമാനിച്ചത്‌. ഏത്‌ അടിയന്തിര ഘട്ടവും തരണം ചെയ്യാന്‍ പാകത്തിലാണ്‌ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി താഴെപറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം. 9447226168(ഇരിങ്ങാലക്കുട ആര്‍.ഡി.ഒ), 9495568187(ഡെപ്യൂട്ടു തഹസില്‍ദാര്‍), 9400314971(ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌ ഡെപ്യൂട്ടി തഹസില്‍ദാര്‍)

date