Skip to main content

കള്ള് വ്യവസായ മേഖലയിലെ തൊഴില്‍രഹിതരായ തൊഴിലാളികള്‍ക്ക് ഓണക്കാലത്ത് ധനസഹായം 

 

സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകളിലെ തൊഴില്‍ രഹിതരായ 1338 ചെത്ത് തൊഴിലാളികള്‍ക്ക് 2500 രൂപ നിരക്കിലും 840 വില്‍പന തൊഴിലാളികള്‍ക്ക് 2000 രൂപ നിരക്കിലും  ഓണക്കാലത്ത് സാമ്പത്തിക സഹായം അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. ഇതിനായി 50,25,000 രൂപ അനുവദിച്ചിട്ടുണ്ട്. അര്‍ഹരായ തൊഴിലാളികള്‍ നേരിട്ടെത്തി ജില്ലകളിലെ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാരില്‍ നിന്നും ധനസഹായം വാങ്ങണമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അറിയിച്ചു.

പി.എന്‍.എക്‌സ്.3678/18

date