Skip to main content

ഏയ്ഞ്ചല്‍വാലി, മൂക്കംപെട്ടി മേഖലയില്‍ മെഡിക്കല്‍ സംഘമെത്തി

 

കാഞ്ഞിരപ്പള്ളി താലൂക്കില്‍ ആയിരത്തോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ട ഏയ്ഞ്ചല്‍വാലിയിലേയും മൂക്കംപെട്ടിയിലേയും ക്യാമ്പുകളില്‍  മെഡിക്കല്‍ സംഘമെത്തി. നിലവില്‍ രണ്ട് ക്യാമ്പുകളാണ് പ്രദേശത്തുളളത്. എരുമേലി ഗവ. സി.എച്ച്.സി.യിലെ ഡോ.വിനോദും തഹസീല്‍ദാര്‍ ജോസ് ജോര്‍ജ്ജും അടക്കമുളള 10 അംഗ സംഘവുമാണ് പ്രദേശത്തെത്തിയത.് ആവശ്യ മരുന്നുകളും പ്രതിരോധമരുന്നുകളുമായിട്ടാണ് സംഘം പോയിട്ടുള്ളത്.  വയോധികര്‍ക്കും കുട്ടികള്‍ക്കും അടിയന്തിര സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യ സംഘം എത്തിയത്.  

ഗതാഗതം നിരോധിച്ചു

വെള്ളപ്പൊക്കം മൂലം വൈക്കം താലൂക്കിലെ ഇത്തിപ്പുഴ പാലം അപകടാവസ്ഥയിലായിരിക്കുന്നതായി വിവരം ലഭിച്ചതിനാല്‍ പാലത്തിലൂടെയുളള ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ബി. എസ്. തിരുമേനി അറിയിച്ചു. 

 

date