Skip to main content

ദുരിതാശ്വാസവുമായി സുഹൃത്തുക്കള്‍

 

കൈപ്പുഴ ഇല്ലിച്ചുവട് സാബു മാത്യു, ആല്‍വിന്‍, മൈക്കിള്‍ എന്നീ സുഹൃത്തുക്കള്‍ അയല്‍വാസികളുടെ സഹകരണത്തോടെ സമാഹരിച്ച 8310 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കളക്ടര്‍ക്കാണ് തുക കൈമാറിയത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷാ സംവിധാനങ്ങളും സ്ഥലങ്ങളും ഏറ്റെടുക്കും

വെള്ളപ്പൊക്ക കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ റിസോര്‍ട്ട്, ഹോട്ടല്‍, ഹൗസ് ബോട്ടുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയുടെ അധീനതയിലുളള വള്ളങ്ങള്‍, മോട്ടോര്‍ ബോട്ടുകള്‍, സ്പീഡ് ബോട്ടുകള്‍, റബര്‍ ഡിങ്കി, ലൈഫ് ജാക്ക്റ്റ്, ലൈഫ്‌ബോയ്, വാഹനങ്ങള്‍, ആംബുലന്‍സ് മറ്റു സുരക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എന്നിവയും ആശുപത്രികള്‍, കെട്ടിടങ്ങള്‍, ഹാളുകള്‍, മൈതാനങ്ങള്‍ എന്നിവ ദുരന്ത നിവാരണ അതോറിറ്റി നിയമം 30, 65  പ്രകാരം ഏറ്റെടുത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതിന് ആര്‍ഡിഒ പാല, കോട്ടയം, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ), ഡെപ്യൂട്ടി കളക്ടര്‍ (ആര്‍. ആര്‍), ഡെപ്യൂട്ടി കളക്ടര്‍ (എല്‍. ആര്‍), ഇലക്ഷന്‍, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്മാര്‍ എന്നിവരെ ചുമതലപ്പെടുത്തി. 

date