Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  സഹകരണത്തിന്‍റെ കൈത്താങ്ങ്

 

    കേരളത്തിലെ പ്രളയ ദുരിതബാധിതരെ സഹായിക്കുന്നതിന് പാലക്കാട് ജില്ലയിലെ സഹകരണ സംഘങ്ങള്‍ സമാഹരിച്ച 77,46,979/രൂപ ജില്ലാ കളക്ടര്‍ ഡി. ബാലമുരളിക്ക് ജോയിന്‍റ് രജിസ്ട്രാര്‍ (ജനറല്‍)  എം.കെ.ബാബു  കൈമാറി.  സഹകരണ പ്രസ്ഥാനത്തിന്‍റെ എല്ലാ വിധ പിന്തുണയും പ്രവര്‍ത്തനവും തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഉണ്ടാകുമെന്ന് അറിയിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലെ സഹകരണ സംഘങ്ങളുടെ കൈവശമുള്ള ആംബുലന്‍സുകള്‍ വിട്ടുകൊടുക്കുവാനും പ്രളയ ദുരിത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് അതത് സ്ഥലത്തുള്ള സഹകരണ സംഘങ്ങള്‍ വഴി കഴിയുന്നത്ര സഹായങ്ങള്‍ നല്‍കുവാനും സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധതയുള്ള (സഹകരണ സംഘം)ജീവനക്കാരുടെ ലിസ്റ്റ് ശേഖരിച്ചുവരുന്നുണ്ടെന്നും ജോയിന്‍റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.

date