Skip to main content

എന്യൂമറേറ്റര്‍  താല്‍ക്കാലിക ഒഴിവ്

 

സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് കൃഷിചെലവ് സര്‍വെ ചെയ്യുന്നതിന്‍റെ ഭാഗമായി   ആലത്തൂര്‍, ഒറ്റപ്പാലം, പാലക്കാട് താലൂക്കുകളില്‍ ദിവസവേതനത്തില്‍ താല്‍ക്കാലികമായ എന്യൂമറേറ്റര്‍മാരുടെ മൂന്ന് ഒഴിവിലേക്ക് അപേക്ഷിക്കാം.  ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, കൊമേഴ്സ് വിത്ത് ബിസിനസ്, സ്റ്റാറ്റിസ്റ്റിക് വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. കംപൂട്ടര്‍ പരിജ്ഞാനവും പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പരിചയ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുമായി സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഡെപൂട്ടി ഡയറക്ടര്‍ മുമ്പാകെ ഓഗസ്റ്റ് 29 രാവിലെ 11 ന് അഭിമുഖത്തിന് എത്തണം. ഫോണ്‍: 04912505106

date