Skip to main content

വിപണിയിലെ ചൂഷണങ്ങള്‍ തടയാന്‍ ഹെല്‍പ്പ് ഡെസ്ക്

 

ഓണം/ബക്രീദ് ഉത്സവങ്ങളോട് അനുബന്ധിച്ച് വിപണിയിലെ ചൂഷണങ്ങള്‍ തടയുവാനായി പാലക്കാട് ലീഗല്‍ മെട്രോളജി അസിസ്റ്റന്‍റെ കണ്‍ട്രോളറുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 21 വരെ ഓണ വിപണന മേളയില്‍ ഹെല്‍പ് ഡെസ്ക് രൂപീകരിച്ചു.  തൂക്കത്തില്‍ കുറവ് അമിത വില ഈടാക്കല്‍, പി.സി റൂള്‍സ് എന്നിവയുമായ ബന്ധപ്പെട്ട പരാതികള്‍ ഉപഭോക്താക്കളില്‍ നിന്നും നേരിട്ട് സ്വീകരിക്കും. കൂടാതെ പരാതികള്‍ സ്വീകരിക്കുവാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന  കണ്‍ട്രോള്‍ റൂം  പ്രവര്‍ത്തിക്കും.  പരാതികള്‍ 0491 2505268   നമ്പറിലോ, വകുപ്പിന്‍റെ മൊല്‍ൈ ആപ്പ് അയ 'സുതാര്യ' മുഖേനയും നല്‍കാം.

date